Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Meet

Europe

ച​ങ്ങ​നാ​ശേ​രി കു​ടും​ബ​സം​ഗ​മം പീ​റ്റ​ർ​ബ​റോ​യി​ൽ സം​ഘ​ടി​പ്പി​ച്ചു

പീ​റ്റ​ർ​ബ​റോ: യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാശേ​രി സ്വ​ദേ​ശി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം പീ​റ്റ​ർ​ബ​റോ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തിന്‍റെ സാം​സ്കാ​രി​ക -​ സാ​മൂ​ഹി​ക പാ​ര​മ്പ​ര്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​ന്ന അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്ടു​കാ​രു​ടെ സം​ഗ​മം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും നാ​ടി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടേ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി.

ച​ങ്ങ​നാശേ​രി​ മു​ൻ എംഎ​ൽഎ അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ, യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് അ​ഡ്വ. എ​ബി സെ​ബാസ്റ്റ്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് സ​ന്ദേ​ശം ന​ൽ​കി.

യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി, ഐഒസി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ഡാ​നി​യേ​ൽ, രാ​ജേ​ഷ് ജോ​സ​ഫ് (ക​ൺ​വേ​യ​ൻ​സി ആ​ൻ​ഡ് ഹോ​മെ​ക്സ് ഗ്രൂ​പ്പ്), മാ​ത്യു ( പീ​റ്റ​ർ​ബ​റോ പ്ര​തി​നി​ധി) എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

 

Latest News

Corehub Up